തിരുവനന്തപുരം : എകെജി സെന്ററിനു കല്ലെറിയുമെന്ന് ഫെയ്സ്ബുക് പോസ്റ്റിട്ട ആണ്ടൂർക്കോണം സ്വദേശി റിജു സച്ചുവാണ് അറസ്റ്റിൽ.ഇയാൾക്കെതിരെ കലാപാഹ്വാനത്തിനുള്ള കേസ് ചുമത്തി. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എകെജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞതിൽ ഇയാളുടെ പങ്ക് കണ്ടെത്താനായില്ല. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണെന്നു പൊലീസ് പറഞ്ഞു.
