കിളിമാനൂർ: കാട്ടിൽ കയറി വീഡിയോ ചിത്രീകരിച്ച കിളിമാനൂർ സ്വദേശിയായ വനിതാ വ്‌ളോഗർക്കെതിരെ കേസ്. വ്‌ളോഗർ അമലാ അനുവിനെതിരെയാണ് കേസ് എടുത്തത്. കാട്ടിൽ അതിക്രമിച്ച് കയറിയതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.അമ്പഴത്തറ റിവർവ്വ് വനത്തിലാണ് അമല അനു വീഡിയോ ചിത്രീകരിക്കാൻ കയറിയത്. കാട്ടാനയുടെ ചിത്രങ്ങൾ ഹെലിക്യാം ഉപയോഗിച്ച് പകർത്തുകയും പിന്നീട് ഇതിന്റെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.
