അരുവിക്കര നിയോജകമണ്ഡലത്തിലെ പട്ടയ മേള മന്ത്രി ഉദ്ഘാടനം ചെയ്തു

IMG_04072022_202053_(1200_x_628_pixel)

തിരുവനന്തപുരം :സാമൂഹ്യ പുരോഗതി കൈവരിക്കാനുള്ള വലിയ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ആറു വർഷമായി സർക്കാർ നടപ്പിലാക്കുന്നത്. ഇതിന്റെ തുടർച്ചയായി ഈ സർക്കാർ അധികാരമേറ്റ് ഒരു വർഷം പൂർത്തിയായപ്പോൾ 51,000 പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചുവെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. നെടുമങ്ങാട് താലൂക്കിൽ അരുവിക്കര നിയോജകമണ്ഡലത്തിലെ പട്ടയ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുക്കായിരുന്നു മന്ത്രി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മലയോര മേഖലയിലുള്ള ആദിവാസിസമൂഹത്തിലെ എല്ലാവർക്കും പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

 

നാല് വില്ലേജുകളിലായി 55 പട്ടയങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി റവന്യൂ വകുപ്പിൽ 200 പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് നെടുമങ്ങാട് താലൂക്കിലെ അരുവിക്കര നിയോജകമണ്ഡലം പട്ടയമേള നടത്തുന്നത്. നിലവിൽ നെടുമങ്ങാട് താലൂക്കിൽ 331 പട്ടയങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു.

 

വെള്ളനാട് മുണ്ടേല ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ വിശിഷ്ട അതിഥിയായി എത്തിയ ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, എ. ഡി.എം ജെ.അനിൽ ജോസ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!