തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റേയും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻദേവിന്റേയും വിവാഹം സെപ്‌റ്റംബർ നാലിന്. തിരുവനന്തപുരം എകെജി ഹാളിൽ പകൽ 11നാണ് വിവാഹ ചടങ്ങ്.രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയുമാണ് വിവാഹിതരാകുന്നത്. മാർച്ചിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും.ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിച്ചതു മുതലുള്ള പരിചയമാണ് ഇപ്പോൾ വിവാഹത്തിലെത്തുന്നത്.
