തിരുവനന്തപുരം: വാക്കേറ്റത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഇടപ്പഴിഞ്ഞി സ്വദേശി രാജേഷിനെ (25) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. തലക്ക് ഗുരുതര പരിക്കേറ്റ ഇടപ്പഴിഞ്ഞി സ്വദേശി ജയേഷിനെ (30) ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. ഇരുവരും സുഹൃത്തുക്കളാണെന്നും ലഹരി ഉപയോഗം സംബന്ധിച്ച വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. വാക്കേറ്റത്തിനിടെ രാജേഷ് കൈയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ജയേഷിന്റെ തലയിൽ വെട്ടുകയായിരുന്നു.
