തിരുവനന്തപുരം: ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ മിഥുനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് സി ഐ പ്രതാപ ചന്ദ്രൻ മർദ്ദിച്ചതിന് പിന്നാലെയാണ് തർക്കമുണ്ടായത്. എന്നാൽ പൊലീസ് പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നും വിവരാവകാശ അപേക്ഷ നൽകാനാണ് സ്റ്റേഷനിൽ എത്തിയതെന്നും അഭിഭാഷകൻ മിഥുൻ പറഞ്ഞു. സ്ഥലത്ത് ഉണ്ടായിരുന്ന ബാർ അസോസിയേഷൻ ഭാരവാഹികളേയും പൊലീസ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവം വിവാദമായപ്പോൾ കൂടുതൽ അഭിഭാഷകർ സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു. അതെസമയം പ്രതിഷേധത്തെത്തുടർന്ന് സി ഐയെ എസ് പി ഓഫീസിലേക്ക് മാറ്റി.മർദ്ദനത്തിൽ പരിക്കേറ്റ മിഥുൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
