തിരുവനന്തപുരം; അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് കേരള സർക്കാരും, ജില്ലാ സാമൂഹ്യ നീതി വകുപ്പ്, ജില്ലാ ഭരണകൂടം, എന്നിവർ നടത്തിയ നശാമുക്ത് കൾച്ചറൾ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കലാപരിപാടിയിൽ ആറ്റിങ്ങൽ സി.എസ്.ഐ.ഇ.എം.എച്ച്.എസ്. എസ് ജേതാക്കളായി . സംഘഗാനം, മൈം, പ്രസംഗം, ചിത്രരചന എന്നിവയിൽ ഒന്നാം സ്ഥാനവും, സിംഗിൽ സോങിൽ രണ്ടാം സ്ഥാനവും, പ്രസംഗം ഇംഗ്ലീഷിന് മൂന്നാം സ്ഥാനവും നേടി.
പ്രസംഗം മലയാളത്തിൽ സൂര്യനാരായണൻ, ചിത്ര രചനയിൽ ആദ്ര പ്രേം, എന്നിവർ ഒന്നാം സ്ഥാനവും, സിംഗിൽ സോങ്ങിൽ അഭിനവ് രണ്ടാം സ്ഥാനവും, പ്രസംഗം ഇംഗ്ലീഷിൽ കൃഷ്ണ എസ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു വിതരണം ചെയ്തു.ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ , ജില്ലാകളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ മുഖ്യപ്രഭാഷണം നടത്തി. സബ് ജഡ്ജും ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ വിദ്യാധരന്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസർ എം.ഷൈനി മോൾ , തുടങ്ങിയവർ പങ്കെടുത്തു.