തിരുവനന്തപുരം : കർക്കടക വാവുബലിയോടനുബന്ധിച്ച് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിതർപ്പണച്ചടങ്ങുകൾക്ക് ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങാം.
നഗരത്തിലെ വിവിധ ക്ഷേത്രങ്ങൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ടിക്കറ്റുകൾ ലഭിക്കും. ഈ ടിക്കറ്റുകളുമായി ക്ഷേത്രത്തിലെത്തി ചടങ്ങുകൾ നിർവഹിക്കാം.
ശ്രീകണ്ഠേശ്വരം ക്ഷേത്രം, പാൽക്കുളങ്ങര ക്ഷേത്രം, കുശക്കോട് ക്ഷേത്രം, ചെന്തിട്ട ക്ഷേത്രം, മണക്കാട് ക്ഷേത്രം, ഒടിസി ഹനുമാൻ ക്ഷേത്രം, അമ്പലംമുക്ക് പേരൂർ ശ്രീകൃഷ്ണ ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുത്തൻചന്തയിലെ ഹിന്ദുമത ഗ്രന്ഥശാല, ദേവസ്വം ബോർഡ് ആസ്ഥാനത്തെ ബുക്ക്‌സ്റ്റാൾ എന്നിവിടങ്ങളിൽനിന്ന് ഭക്തർക്ക് ടിക്കറ്റുകൾ വാങ്ങാം.