ബാലരാമപുരം: ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവര്‍ പിടിയിൽ. റസൽപുരം സ്വദേശികളായ അജീഷ്,നിധീഷ് എന്നിവരാണ് ബാലരാമപുരം പൊലിസ് പിടികൂടിയത്. അതേസമയം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയവർക്കായി തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ ജില്ല വിട്ടിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് റസൽപുരത്ത് നടുറോഡിലിട്ട് യുവാവിനെ കുത്തിക്കൊന്നത്. കിളിമാനൂര്‍ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം
