തിരുവനന്തപുരം: വക്കീലന്മാർക്ക് ത്രീ ഫോർത്തും സ്ലീവ് ലെസും നിരോധിച്ച് തിരുവനന്തപുരം ബാർ അസോസിയേഷൻ നോട്ടീസ്. ബാറിലെ ജൂനിയർ അംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് നിരന്തരം പരാതികൾ ബാർ അസോസിയേഷന് ലഭിക്കുന്നുണ്ടെന്നും, ചില ജൂനിയർ വക്കീലന്മാരുടെ ഭാഗത്ത് നിന്ന് ബഹുമാനമില്ലാത്ത പെരുമാറ്റം ഉണ്ടാകുന്നു എന്നും നോട്ടീസിൽ പറയുന്നു.
ജൂനിയർ അഭിഭാഷകരുടെ കാഷ്വൽ ഡ്രസ്സിംഗ് രീതി ,മുതിർന്ന അഭിഭാഷകരോട് കാണിക്കുന്ന അനാദരവ്, കോടതികളിലെ സബ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായ പരാതികൾ. നേരത്തെ തന്നെ ഇതിനായി നോട്ടീസ് നൽകിയിരുന്നു എന്നും ബാർ അസോസിയേഷൻ പുതിയ നോട്ടീസിൽ വ്യക്തമാക്കുന്നു.