പാലോട്: പാലോട് ബിവറേജസ് ഔട്ട്ലെറ്റിൽ 11 കുപ്പി വിദേശമദ്യം മോഷണം നടത്തിയ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു.
മോഷണക്കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലറങ്ങിയ അതേദിവസം തന്നെയായിരുന്നു മൂന്നംഗ സംഘത്തിന്‍റെ അടുത്ത മോഷണം.
വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കല്ലറ വെള്ളംകുടി സ്വദേശികളായ സജീർ, ബാബു, വിഷ്ണു എന്നിവരെ പാലോട് പൊലിസ് പിടികൂടിയത്.