തിരുവനന്തപുരം: കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാൽ.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രോയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘അതിവേഗ ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള കെ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാറുമായുള്ള കൂടിയാലോചനകള്‍ തുടരുകയാണ്’, ധനമന്ത്രി പറഞ്ഞു