കുഴിത്തുറ : മാർത്താണ്ഡം മേൽപ്പാലത്തിൽ കേരള, തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർ മരിച്ചു.
രണ്ട് ബസുകളിലായി യാത്രചെയ്ത 64 യാത്രക്കാരിൽ 40ഓളം പേർക്ക് പരിക്കേറ്റു. എറണാകുളം ചോറ്റാനിക്കര സ്വദേശി പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർ അനീഷ് കൃഷ്ണ(45)നാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. നാഗർകോവിലിൽനിന്ന് തിരുവനന്തപുരത്തേക്ക് 30 യാത്രക്കാരുമായി വന്ന കെ.എസ്.ആർ.ടി.സി. ബസ് മാർത്താണ്ഡത്ത് മേൽപ്പാലത്തിൽ വെച്ച് മുന്നിൽപ്പോയ ലോറിയെ കടക്കാൻ ശ്രമിച്ചു.
ഇതേസമയം എതിരേവന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു.