ബസ് റൂട്ട് പുനസ്ഥാപിച്ചു

IMG_20250301_235020_(1200_x_628_pixel)

തിരുവനന്തപുര൦:കോവിഡ് സമയത്ത് നിർത്തലാക്കിയ പരുത്തിക്കുഴി സ്റ്റേ സർവ്വീസ് പുനരാരംഭിച്ചു.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ കെ.എസ്.ആർ.ടി.സി സി.എം.ഡിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് സ്റ്റേ സർവീസ് വീണ്ടും ആരംഭിക്കാൻ തീരുമാനമായത്.

മന്ത്രി ജി. ആർ അനിൽ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു. ഉഴമലയ്ക്കൽ ചക്രപാണിപുരം സ്കൂളിലെ വിദ്യാർത്ഥികൾക്ക് സർവീസ് പുനരാരംഭിച്ചത് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

ഉച്ചയ്ക്ക് 12:40 ന് ആരംഭിക്കുന്ന സർവീസ് ഉഴമലയ്ക്കൽ ക്ഷേത്രം, പരുത്തിക്കുഴി, കരിങ്ങ കോളനി, വലിയമല, ISRO, കരുപ്പൂര്, നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കും തിരികെയും ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.

രാവിലെ 05:20 ന് ഉഴമലയ്ക്കൽ ക്ഷേത്രം- നെടുമങ്ങാട് – വഴി ആറ്റുകാൽ ക്ഷേത്രത്തിലേക്കും ട്രിപ്പ് ക്രമീകരിച്ചിട്ടുണ്ട്. ദിവസം 9 ട്രിപ്പുകളാണ് ഉണ്ടാകുക.

കോവിഡ് സമയത്ത് നിർത്തലാക്കിയ ബസ് സർവീസുകളിൽ നെടുമങ്ങാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പത്താമത്തെ ബസ് റൂട്ട് ആണ് ഇപ്പോൾ പുനസ്ഥാപിക്കുന്നത്.

പതിനാറാം കല്ല് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!