നെടുമങ്ങാട് : വ്‌ളോഗറുടെ കാര്‍ അടിച്ചു തകര്‍ത്തതായി പരാതി. നെടുമങ്ങാട് നെട്ട സ്വദേശി കാര്‍ത്തിക് മണിക്കുട്ടന്റെ കാര്‍ ആണ് അടിച്ചു തകര്‍ത്തത്.
ഇന്നലെ രാത്രി 12 മണിക്ക് ബൈക്കില്‍ എത്തിയ 3 അംഗ സംഘം കാറിന്റെ നാലു ഭാഗത്തുമുളള ഗ്ലാസ് തല്ലി തകര്‍ക്കുകയും രണ്ടര ലക്ഷം രൂപ വിലയുളള ക്യാമറ എടുത്തു കൊണ്ട് പോകുകയും ചെയ്തുവെന്ന് കാര്‍ത്തിക് പറഞ്ഞു.
കുറച്ച് നാളുകളായി പട്ടാളം ഷിബു എന്ന് വിളിപ്പേര് ഉള്ള മനോജ് എന്ന ആൾ മദ്യപിക്കാൻ ഫോൺ വിളിച്ച് പണം ആവശ്യപ്പെടാറുണ്ടെന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും രാത്രി ഇതു പോലെ പണം ആവശ്യപ്പെട്ട് വിളിക്കുകയും, പണം നൽകാത്തതിനാൽ അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.