തിരുവനന്തപുരം : വർക്‌ഷോപ്പിൽനിന്നു തിരികെക്കൊണ്ടുവരുന്നതിനിടെ കാർ കത്തിനശിച്ചു. കവടിയാർ ഗോൾഫ് ലിങ്ക് സ്വദേശി പ്രദീപിന്റെ കാറാണ് കത്തിനശിച്ചത്.ശാസ്തമംഗലം പൈപ്പ്മൂട് ജങ്‌ഷനു സമീപം ശനിയാഴ്ച രാത്രി 10.15ഓടെയാണ് സംഭവം.ഓടിക്കൊണ്ടിരിക്കുമ്പോൾ ശബ്ദം കേട്ട് റോഡരികിൽ ഒതുക്കിയ കാറിൽനിന്ന് പ്രദീപ് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
