തിരുവനന്തപുരം : കുമാരപുരത്തിനു സമീപം പൂന്തി റോഡിൽ കാർ കത്തിനശിച്ചു. സ്വകാര്യ സ്ഥാപനത്തിലുണ്ടായിരുന്ന കാറിനാണ് ശനിയാഴ്ച രാത്രി ഒൻപതോടെ തീപിടിച്ചത്. മരുതൂർ സ്വദേശി ജസ്റ്റിന്റെ കാറാണ് കത്തിനശിച്ചത്. ആളപായമില്ല. കാറിന്റെ ബോണറ്റിൽനിന്നു തീ ഉയർന്നതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തിയപ്പോഴേക്കും പ്രദേശവാസികൾ ചേർന്ന് തീ അണച്ചു. കാറിന്റെ ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
