മടവൂർ: എംസി റോഡിൽ അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. മടവൂർ വലംതിരിപ്പിള്ളി മഠം രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ(63), മകൻ നിഖിൽ രാജ്(32) എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. നിഖിൽ രാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ചടയമംഗലം സ്വദേശികളായ 4 പേർ പരുക്കേറ്റ് ചികിത്സയിലാണ്. ഇന്നു രാവിലെ 6.30 നായിരുന്നു അപകടം. രാജശേഖര ഭട്ടതിരിയും കുടുംബവും അടൂർ ഭാഗത്തേക്ക് വരികയായിരുന്നു. എതിരെ കൊച്ചിയിൽനിന്ന് ചടയമംഗലത്തേക്കു പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.