പാലോട്: കരുമൺകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഗൃഹനാഥൻ മരിച്ചു.
വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാർ ആണ് കത്തിയത്.വളർത്തുനായയോടൊപ്പമാണ് കാർ കത്തി മരിച്ചനിലയിൽ കണ്ടെത്തിയത്.
അജു എന്ന് വിളിക്കുന്ന പുരുഷോത്തമൻ (64) ആണ് മരിച്ചത്. വീട്ടിൽ ഈ സമയത്ത് ആരും ഇല്ലായിരുന്നു. കാർ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കാറിലിരുന്ന് തന്നെ പുരുഷോത്തമൻ മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
രണ്ട് ദിവസം മുമ്പ് ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യ ഇളയമകന്റെ വീട്ടിൽ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്.