ഐ.ടി.ഐ പ്രവേശനത്തിന് നാളെ മുതൽ അപേക്ഷിക്കാം

IMG_20220719_211925_(1200_x_628_pixel)

തിരുവനന്തപുരം:സർക്കാർ ഐ ടി ഐകളിലെ പ്രവേശനത്തിന് നാളെ മുതൽ അപേക്ഷിക്കാം. സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐകളിലായി 72 ആറു മാസ, ഏക വത്സര, ദ്വിവത്സര ട്രേഡുകളിലേക്കാണ് പ്രവേശനം. ഓൺലൈൻ സംവിധാനത്തിലാണ് അപേക്ഷ നൽകേണ്ടത്.
ജാലകം അഡ്മിഷൻ പോർട്ടൽ (https://itiadmissions.kerala.gov.in ) വഴി നേരിട്ടും, ഐടിഐ വകുപ്പ് വെബ്‌സൈറ്റിലെ (https://det.kerala.gov.in) ലിങ്ക് മുഖേനയും ഈ മാസം 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗ്ഗ നിർദ്ദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിലും (https://det.kerala.gov.in), ജാലകം അഡ്മിഷൻ പോർട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈൻ വഴി 100/ രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാം്. അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ജാലകം അഡ്മിഷൻ പോർട്ടലിലും, ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേയ്ക്കുളള പ്രവേശന സാധ്യത വിലയിരുത്താം. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുളള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തെരഞ്ഞെടുക്കേണ്ടതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!