ചാത്തമ്പാറയിലെ കൂട്ടമരണം; വ്യക്തതതേടി പൊലീസ്

Watermark_1656744141059

കല്ലമ്പലം: ചാത്തമ്പാറയിലെ  കൂട്ടമരണത്തിൽ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. മരണത്തിന് കാരണമായ വിഷപദാർത്ഥം കൃത്യമായി തിരിച്ചറിയനായാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. കുടുംബവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിൽ നിന്ന് പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കൂട്ടമരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഇന്നലെയാണ് കല്ലമ്പലം ചാത്തമ്പാറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജേഷ്, മണിക്കുട്ടന്‍റെ അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്.ഇന്നലെ രാവിലെ ആറ് മണിയോടെയാണ് കൂട്ടമരണ വിവരം പുറംലോകം അറിയുന്നത്. മണിക്കൂട്ടനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരുടെ മൃതദേഹങ്ങൾ നിലത്ത് കിടക്കുന്ന രീതിയിലുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!