തിരുവനന്തപുരം:കണ്ണമ്മൂല ചട്ടമ്പി സ്വാമി ജന്മസ്ഥാന ക്ഷേത്രത്തിലെ പ്രതിഷ്ഠക്കുള്ള വിഗ്രഹ ഘോഷയാത്ര ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നാരംഭിച്ചു. മന്ത്രി വി.ശിവൻകുട്ടി, താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ, വനിത യൂണിയൻ പ്രസിഡന്റ് എം.ഈശ്വരി അമ്മ, വി.എസ്.ശിവകുമാർ,ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സൺ എ.ഗീതാകുമാരി,ക്ഷേത്ര സെക്രട്ടറി ശിശുപാലൻ നായർ,എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി വിജു.വി.നായർ, ബി.ജെ.പി നേതാവ് എസ്.സരേഷ് തുടങ്ങിയവർ പങ്കെടുത്തു.മണക്കാട് നടന്ന സ്വീകരണത്തിൽ മന്ത്രി ജി.ആർ.അനിൽ, മണക്കാട് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വിഗ്രഹാഘോഷയാത്ര ഇന്ന് കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ സമാപിക്കും.ജൂലായ് നാലിനാണ് വിഗ്രഹ പ്രതിഷ്ഠ. രാവിലെ 7.30 നും 8.15 നും ഇടയിൽ ക്ഷേത്രതന്ത്രി അരയാൽ കീഴില്ലം കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പ്രതിഷ്ഠ നടക്കും.തുടർന്ന് 11ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ക്ഷേത്ര സമുച്ചയത്തിന്റെ സമർപ്പണവും പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.
