തൃശ്ശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ ലീഡുയർത്തി എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ പ്രദീപ്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ കൃത്യമായി ലീഡ് നിലനിർത്തിയാണ് പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
ഒരു ഘട്ടത്തിൽപ്പോലും യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല. മണ്ഡലം ഇടത്തേക്ക് ചായുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.