എയ്ഡ്‌സ് രോഗികൾക്ക് ബി.പി.എൽ റേഷൻ കാർഡ്: നടപടികൾ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ

19-46-20-collector

തിരുവനന്തപുരം :ജില്ലയിലെ എയ്ഡ്‌സ് രോഗികളുടെ പുനരധിവാസവും ചികിത്സാ പുരോഗതിയും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന TDNP+ കെയർ ആൻഡ് സപ്പോർട്ട് സെന്ററിന്റെ പ്രവർത്തനം യോഗം വിലയിരുത്തി. ജില്ലയിലെ മുഴുവൻ എച്ച്. ഐ. വി ബാധിതരെയും ചികിത്സയ്ക്കായി എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു.

 

എയ്ഡ്‌സ് രോഗികൾക്ക് ബി.പി.എൽ റേഷൻ കാർഡ് നൽകുന്നതിനു വേണ്ട നടപടികൾ അതിവേഗം പൂർത്തീകരിക്കാനും ഇവരുടെ പോഷകാഹാര വിതരണത്തിനായി കൂടുതൽ തുക വിനിയോഗിക്കാനും കളക്ടർ നിർദ്ദേശിച്ചു . നിലവിൽ സ്വന്തമായി ഭൂമിയുള്ളതും  വീടില്ലാത്തതുമായ രോഗികളെ കണ്ടെത്തി

ലൈഫ് പദ്ധതിയിൽ ഉൾപെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കളക്ടർ നിർദേശം നൽകി. അർഹരായ എല്ലാ രോഗികൾക്കും ചികിത്സാ ധനസഹായവും രോഗ ബാധിതരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പും  ലഭ്യമാക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.യോഗത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ബോസ്‌ലെ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയ് മാത്യു,ആർ. എം. ഒ ഡോ. മോഹൻ റോയ്,എസ്. എം. ഒ ഡോ. ഷൈലജ, TDNP+ പ്രൊജക്ട് ഡയറക്ടർ സന്ധ്യ ശരത്, പ്രൊജക്ട് കോർഡിനേറ്റർ പി. സലിം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!