തിരുവനന്തപുരം :കോളജ് ഓഫ് എൻജിനീയറിങ് പൂർവ വിദ്യാർഥി സംഗമം(സീറ്റാ ഡേ – 2022) ജൂലൈ 23, ശനിയാഴ്ച രാവിലെ സിഇടി ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.വി. സുരേഷ് ബാബു, സീറ്റാ സെക്രട്ടറി ഡോ.ആർ.ആഷാലത എന്നിവർ അറിയിച്ചു.കേരളത്തിലെ എൻജിനീയറിങ് ബിരുദധാരികളുടെ ഏറ്റവും വലിയ ഒത്തുകൂടൽ ചടങ്ങിൽ എൻജിനീയറിങ് ബിരുദത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന 1972 ബാച്ചിനേയും ജൂബിലി ആഘോഷിക്കുന്ന 1996, 1997 ബാച്ചുകളെയും ആദരിക്കും. ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്
