തിരുവനന്തപുരം: സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കോർപറേഷൻ ഓഫിസുകൾ അവധി ദിവസമായ ഇന്നലെ തുറന്നു പ്രവർത്തിച്ചു. ആസ്ഥാന ഓഫിസ്, 11 സോണൽ ഓഫിസുകൾ, സർക്കിൾ ഓഫിസുകൾ എന്നിവയാണ് പതിവ് പോലെ പ്രവർത്തിച്ചത്. 90% ജീവനക്കാരും ജോലിക്കെത്തി. വരും ദിവസങ്ങളിൽ സ്ഥിരം സമിതി അധ്യക്ഷരുടെ നേതൃത്വത്തിൽ സോണൽ ഓഫിസുകളിലും മേയറുടെ നേതൃത്വത്തിൽ ആസ്ഥാന ഓഫിസിലും ഫയൽ തീർപ്പാക്കൽ നടക്കുമെന്ന് അധികൃതർ പറഞ്ഞു.
