തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലുള്ള ഐരാണിമുട്ടത്തെ പച്ചക്കറികൃഷിയോടൊപ്പം പുഷ്പക്കൃഷിയ്ക്കും തുടക്കം കുറിച്ചു. “ഓണത്തിന് ഒരു കുമ്പിൾപൂവ്” എന്നതാണ് ആശയം. ഓണത്തോടുകൂടി പുഷ്പങ്ങൾ വിളവെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഒരേക്കറോളം വരുന്ന കൃഷി ഭൂമിയിൽ ജമന്തിതൈ നട്ടുകൊണ്ട് മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.
