തിരുവനന്തപുരം : പട്ടികജാതി വനിതകൾക്കുള്ള സ്വയംതൊഴിൽ വായ്പ തട്ടിയെടുത്ത സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. കോർപ്പറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2021ൽ 42 സ്വയംസഹായസംഘങ്ങൾക്കായി നൽകിയ 1.26 കോടി രൂപ സബ്‌സിഡി വായ്പയെടുക്കാതെ തട്ടിയെടുത്ത സംഭവത്തിലാണ് കേസ്. ഓഡിറ്റ് വകുപ്പാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതിൽ പലരുടെയും പേരും വിലാസവും വ്യാജരേഖകളും ഉപയോഗിച്ച് ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയായിരുന്നു. ഗുണഭോക്താക്കളുടെ വ്യാജ ജാതി സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിലും കേസെടുക്കണമെന്ന് റവന്യൂ വകുപ്പും ആവശ്യപ്പെട്ടിരുന്നു.കൂടാതെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി പി.രാജീവിനും പരാതി നൽകിയതായി മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.
