കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്കായി ‘സ്മൈല്‍ കേരള’ വായ്പാ പദ്ധതി

IMG_20220721_164126_(1200_x_628_pixel)

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങളെ (പട്ടികവര്‍ഗ്ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി ആരംഭിച്ച സ്മൈല്‍ കേരള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരും സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷംരൂപ വരെ സബ്‌സിഡി ലഭിക്കുമെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ മേഖലാ മാനേജര്‍ അറിയിച്ചു. മുഖ്യവരുമാനശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. 18 നും 60 നുമിടയില്‍ പ്രായമുള്ള, കുടുംബ വാര്‍ഷികവരുമാനം 3 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കേരളത്തില്‍ സ്ഥിര താമസക്കാര്‍ ആയിരിക്കണം. അപേക്ഷയ്ക്കായി www.kswdc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471- 2328257, 9496015006.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!