തിരുവനന്തപുരം∙ വെമ്പായത്ത് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ മത്സ്യ വിൽപനക്കാരൻ മരിച്ചു.
വെമ്പായം മണ്ണാംവിളയിൽ നവാസ് (46) ആണ് മരിച്ചത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ടെന്നാണ് നിഗമനം.
ഇന്നു പുലർച്ചെ ഒന്നരയോടെയാണ് ഗുരുതരാവസ്ഥയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് കന്യാകുളങ്ങര ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.