തിരുവനന്തപുരം: വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു.
കോട്ടുകാൽ സ്വദേശി സന്തോഷ് (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ അബോധാവസ്ഥയിൽ കണ്ട ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.
ഒരാഴ്ച മുൻപ് പനി ബാധിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ നീക്കം. സന്തോഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.