തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.
പരവൂർ നെടുങ്ങോലം സ്വദേശി സുനിൽ (44) ആണ് മരിച്ചത്. ഒന്നര മാസം മുൻപ് മകളുടെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.
പുറത്ത് കാത്ത് നിൽക്കുമ്പോൾ മഴയത്ത് മരക്കൊമ്പ് ഒടിഞ്ഞു തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലും പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്.