തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് 14 കാരന്‍ ഫ്ലാറ്റില്‍ നിന്നും വീണു മരിച്ചു.
ശ്രീകാര്യം സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രണവാണ് മരിച്ചത്. മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ ആള്‍താമസം ഇല്ലായിരുന്നു.
സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാതെ ഫ്ലാറ്റിലെത്തി താക്കോല്‍ വാങ്ങി മുൻവശത്തെ വാതില്‍ പൂട്ടി താഴേക്ക് ചാടുകയായിരുന്നൂവെന്നാണ് സൂചന. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.