നാഗർകോവിൽ: മകളുടെ വിവാഹത്തലേന്ന് മാവ് അരക്കുന്നതിനിടെ ഗ്രൈൻഡറിൽനിന്ന് ഷോക്കേറ്റ് മാതാവ് മരിച്ചു. പാർവതിപുരം കീഴപെരുവിള അയ്യാകോവിലിന് സമീപം റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ശൺമുഖവേലിന്റെ ഭാര്യ ശാന്തി (51) ആണ് മരിച്ചത്.
ഇന്നലെയാണ് ഇവരുടെ മൂത്ത മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ മുന്നോടിയായി വീട്ടിലെ സൽക്കാരത്തിന് മാവ് അരക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.