വിതുര: വിതുരയിൽ പോസ്റ്റുമാൻ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. രേവതി ഹൗസിൽ രാജേന്ദ്രൻ നായർ(59)ആണ് മരിച്ചത്. നെടുമങ്ങാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്ന് കരുതുന്നു. പാലോട് കാർഷിക വികസന ബാങ്കിൽ നിന്നും ഭൂപണയ ബാങ്കിൽ നിന്നും ഇദ്ദേഹം 6 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാജേന്ദ്രൻ നായരുടെ ഭാര്യ തൊളിക്കോട് വില്ലേജ് ഓഫീസിൽ കരം അടയ്ക്കാൻ ചെന്നപ്പോൾ വസ്തു ബാങ്ക് അറ്റാച്ച് ചെയ്തതായി മനസ്സിലാക്കി. ഇതിന് പിന്നാലെ രാജേന്ദ്രൻ നായരെ വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നു. അന്വേഷണത്തിൽ ലോൺ എടുത്ത പുരയിടത്തിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
