തിരുവനന്തപുരം: സൗദി അറേബ്യയിലെ കാർ സർവീസ് സ്റ്റേഷനിലുണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. റിയാദ് സുലൈയിൽ നാഷനൽ ഗാർഡ് ആശുപത്രിക്ക് സമീപം സനാഇയിലെ സർവിസ് സ്റ്റേഷനുകളിലൊന്നിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. സംഭവ സമയത്ത് ഇവിടെ ഉറങ്ങിക്കിടന്ന തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബർട്ട് ജോൺ (52) മരിച്ചത്. സർവീസ് സ്റ്റേഷനിൽ അഗ്നിബാധയുണ്ടായ സമയത്ത്അവിടെ 18 പേരുണ്ടായിരുന്നെന്നും റോബർട്ട് ഒഴികെ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെടുയായിരുന്നെന്നും പറയപ്പെടുന്നു
