പാറശാല: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്ത് കൊന്ന കേസിലെ രണ്ടാംപ്രതി സുനിൽ കുമാർ കസ്റ്റഡിയിൽ.
മുഖ്യപ്രതിയെ സഹായിച്ച സുനിൽ കുമാറിനായി അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കിയിരുന്നു. സുനിൽ കുമാറിനെ കളിയിക്കാവിള പൊലീസ് ഹൊസൂരിൽ നിന്നാണ് പിടികൂടിയത്.
ഒന്നാംപ്രതിയായ അമ്പിളിയെ കൊല നടന്ന സ്ഥലത്തെത്തിച്ചതും ആയുധം കൈമാറിയതും സുനിൽ കുമാറാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.