ധനുവച്ചപുരം: ധനുവച്ചപുരം ഗവ. ഐടിഐ ലാബിൽ വിദ്യാർഥികൾ വാൾ നിർമിച്ചതായി ആരോപണം. ഫിറ്റർ ട്രേഡിലെ വിദ്യാർഥികൾ യൂണിഫോമിൽ വാൾ നിർമിക്കുന്ന ദൃശ്യങ്ങൾ ഒരു ചാനൽ ആണ് പുറത്ത് വിട്ടത്. ഇരുവശങ്ങളും മൂർച്ച ഉള്ള വാളിനു 20 സെന്റിമീറ്റർ നീളമുണ്ട്. വിദ്യാർഥികൾ നിർമിച്ച വാൾ ഐടിഐയിലെ ഫിറ്റർ ട്രേഡിലെ ഒരു അധ്യാപകൻ പരിശോധന നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും വാൾ കണ്ടിട്ടില്ലെന്ന് ആയിരുന്നു അധ്യാപകന്റെ മറുപടി.
