കിളിമാനൂർ:വീടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു. നഗരൂർ തണ്ണിക്കോണം ദൈവദശകം വീട്ടിൽ റിജോയുടെ മകൻ ആതിഥേയനാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം മുൻപ് റിജോയുടെ മൂത്ത മകൻ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ തെരുവ് നായ മുന്നിൽചാടി സൈക്കിൾ മറിഞ്ഞ് കാലിന് പരിക്കേറ്റിരുന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണന്ന് നാട്ടുകാർ പറയുന്നു.
