തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ് ഇന്ന് രാവിലെ തുറന്നു.വിമാനത്താവളത്തില്‍ വര്‍ഷങ്ങൾക്കുശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പ് ഇന്ന് മുതൽ തുറന്നു പ്രവര്‍ത്തിക്കുത്. മുംബൈ ട്രാവല്‍ റീട്ടെയിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ (ടി.ഡി.എഫ്) എന്നാണ് പുതിയ പേര്. അന്താരാഷ്ട്ര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ മേഖലകളില്‍ 2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകള്‍ നിര്‍മിച്ചിട്ടുള്ളത്. ഡിപ്പാര്‍ച്ചര്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ രണ്ട് ഔട്ട്ലെറ്റുകള് ഉണ്ടാകും. ഒരു സ്റ്റോര്‍ ഇറക്കുമതി ചെയ്ത മിഠായികള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, ട്രാവല്‍ ആക്സസറികള്‍ എന്നിവക്കുവേണ്ടി മാത്രമായിരിക്കും.
അറൈവല്‍ ഏരിയയില്‍ കണ്‍വെയര്‍ ബെല്‍റ്റിന് എതിര്‍വശത്താണ് പുതിയ ഷോപ്പ്. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യമൊരുക്കുന്നതരത്തിലാണ് ഷോപ്പ് രൂപകല്പന. ശരിയായ ഉല്പന്നം തെരഞ്ഞെടുക്കാന്‍ യാത്രക്കാരെ സഹായിക്കാന്‍ കസ്റ്റമര്‍ സര്‍വിസ് എക്സിക്യൂട്ടിവുകളുടെ സഹായവും ലഭ്യമാക്കും. അദാനി ഗ്രൂപ്പും ഫ്ലമിഗോ കമ്പനിയുമായി ചേര്‍ന്നുള്ള പുതിയ കമ്പനിക്കാണ് നടത്തിപ്പ് അവകാശം. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിയിരുന്ന ഫ്ലമിഗോ കമ്പനിയുടെ 75 ശതമാനം ഓഹരിയും അദാനി ഗ്രൂപ് വാങ്ങിയാണ് പുതിയ കമ്പനിയായി മാറിയിരിക്കുന്നത്.