നിലയ്ക്കാമുക്ക് വാർഡ് ഉപതെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ 21 വരെ പേര് ചേർക്കാം

IMG_20230105_122057_(1200_x_628_pixel)

 

തിരുവനന്തപുരം: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ നിലയ്ക്കാമുക്കിൽ ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ മാസം ആറിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും ജനുവരി 21 വരെ അവസരമുണ്ട്. ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. ഇതിനായി http://www.lsgelection.kerala.gov.in ൽ ഓൺലൈൻ അപേക്ഷ നൽകണം. അന്തിമ പട്ടിക 30 ന് പ്രസിദ്ധീകരിക്കും. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയ ജോസ് രാജ് സി.എൽ-ന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വരണാധികാരി ജിജി ടൈറ്റസ്, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് എസ്.ജെ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!