ആര്യനാട് എക്സൈസ് സംഘത്തിന് നേരെ ആക്രമണം

images(621)

ആര്യനാട് :ആര്യനാട് എക്സൈസ് സംഘത്തിന് നേരെ ആക്രമണം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് തലക്ക് അടിയേറ്റു. തിരുവനന്തപുരം നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സ്വരൂപ്, എക്സൈസ് ഓഫീസർമാരായ ഷജീർ, നുജുമുദ്ധീൻ എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയും കാപ്പ ചുമത്തിയിട്ടുള്ള സ്ഥിരം കുറ്റവാളിയുമായ സുഭീഷിനെ എക്സൈസ് സംഘം സാഹസികമായി കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം സുബീഷിന്റെ വീട്ടിൽ പരിശോധനക്ക് എത്തിയതായിരുന്നു. ഈ സമയത്തായിരുന്നു ആക്രമണം.ആര്യനാട് കുളപ്പടയിൽ കൃഷിഭവന് സമീപം രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!