തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാനുള്ള വിദഗ്ധസംഘം ബ്രിട്ടനില്‍നിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
നാല്‍പതംഗ സംഘം വിമാനം വലിച്ചു മാറ്റാനുള്ള ഉപകരണങ്ങളുമായി പ്രത്യേകവിമാനത്തില്‍ എത്തുമെന്നാണ് അറിയിപ്പു ലഭിച്ചിരിക്കുന്നത്. നിലവില്‍ വിമാനം നിരീക്ഷിക്കാനായി ആറംഗ ബ്രിട്ടിഷ് സംഘമാണ് വിമാനത്താവളത്തില്‍ ഉള്ളത്.
വിദഗ്ധ സംഘം എത്തി നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഭാഗത്തുവച്ചു തന്നെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. കഴിഞ്ഞില്ലെങ്കില്‍ ഹാങ്ങറിലേക്കു വലിച്ചു മാറ്റുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും