വാഴക്കർഷകർക്ക് കരുതലായി പുതിയ സാങ്കേതികവിദ്യ ; കള്ളിക്കാട് പരിശീലന പരിപാടി സംഘടിപ്പിച്ചു

IMG_20241017_183045_(1200_x_628_pixel)

കള്ളിക്കാട്: കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും മിത്ര നികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകർക്കായി ബനാന കോളർ റിംഗ് ആൻഡ് സ്ട്രിംഗ് സപ്പോർട്ട് സിസ്റ്റം സാ സാങ്കേതികവിദ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് വഴി ശക്തമായ കാറ്റിൽ നിന്നും വാഴകൾ ഒടിഞ്ഞു വീഴുന്നത് തടയാൻ സാധിക്കും.വാഴക്കുല പുറത്തുവരുന്ന സമയത്ത് വാഴയുടെ മുകൾഭാഗത്ത് നാല് മില്ലിമീറ്റർ ജി. ഐ കോളർ റിങ് ബന്ധിപ്പിക്കുന്നു.

വാഴക്കുലകൾ  പാകമായി മുറിക്കുന്ന സമയത്ത് റിങ് സിസ്റ്റം അൺലോക്ക് ചെയ്യാവുന്നതാണ്.തുടർച്ചയായി പത്ത് വർഷം വരെ റിംഗ്സിസ്റ്റം ഉപയോഗിക്കാനും സാധിക്കും.

ഇതിന് കർഷകർക്ക് ചെലവ് വരുന്നത് ഒരു വാഴയ്ക്ക് 35 രൂപ മാത്രമാണ്.ഈ സാങ്കേതിക വിദ്യ കർഷകർ മനസ്സിലാക്കുവാൻ

ഗുരുദേവ കൃഷിക്കൂട്ടം സന്തോഷിന്റെ നേതൃത്വത്തിൽ  വാഴ കൃഷി മുൻനിരപ്രദർശന തോട്ടവും ഒരുക്കി.

പരിശീലന പരിപാടി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയൻ. ആർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എൻ. ഐ ഷിൻസി സ്വാഗതം ആശംസിച്ചു സംസാരിച്ചു.

 

മിത്ര നികേതൻ കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ:ബിനു ജോൺ സാം. പദ്ധതി വിശദീകരിച്ച്. സംസാരിച്ചു. കെ. വി .കെ അഗ്രികൾച്ചർ എൻജിനീയർ ശ്രീമതി. ചിത്ര. ജി

സാങ്കേതിക വിദ്യയുടെ പ്രവർത്തനരീതി കർഷകർക്ക് വിശദീകരിച്ചു നൽകി. കാർഷിക സർവ്വകലാശാല ബിരുദ വിദ്യാർത്ഥിക്കൾ, കൃഷി അസിസ്റ്റൻറ് മാരായ ചിഞ്ചു, ശ്രീദേവി , സാബു എന്നിവർ ആശംസകൾ അറിയിച്ചു.

കാർഷിക വികസന സമിതി അംഗങ്ങൾ, ഗുരുദേവ കൃഷിക്കൂട്ടം അംഗങ്ങൾ, കർഷകർ കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!