തിരുവനന്തപുരം : ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച 1224 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആറുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രികളിൽ 1182 പേർ പനിബാധിതരായി ഒ.പി.യിൽ ചികിത്സയ്ക്കെത്തി. 42 പേർ ഐ.പി. രോഗികളാണ്.
പലയിടങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിയുണ്ടെന്ന് സംശയിക്കുന്ന 11 പേർ നിരീക്ഷണത്തിലാണ്. ഒരാൾക്ക് എലിപ്പനി ബാധിച്ചതായും സംശയിക്കുന്നു.