ഫയൽ തീർപ്പാക്കാൻ തീവ്രയജ്ഞം; ഞായറാഴ്ചയും പ്രവർത്തന നിരതരായി കളക്ടറേറ്റ് ജീവനക്കാർ

FB_IMG_1656858637528

തിരുവനന്തപുരം : ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് പൂർണ്ണ സഹകരണം നൽകി കളക്ടറേറ്റ് ജീവനക്കാർ മാതൃകയായി. അവധി ദിവസമാണെങ്കിൽ കൂടിയും ഇന്ന് (ജൂലൈ 03)ഫയൽ തീർപ്പാക്കൽ പ്രവർത്തനങ്ങൾക്ക് മാത്രമായി കളക്ടറേറ്റിലെ ഓഫീസുകൾ എല്ലാം തുറന്നു പ്രവർത്തിച്ചു. ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ കളക്ടറേറ്റിലെ എല്ലാ ഓഫീസുകളും സന്ദർശിച്ചു.കോവിഡ് കാലഘട്ടത്തിൽ ഓഫീസുകൾ അടഞ്ഞു കിടന്നത് മൂലം തീർപ്പാക്കാനാകാതെ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ കൃത്യമായ ആസൂത്രണം അനിവാര്യമാണെന്നും കളക്ടർ പറഞ്ഞു.

ഫയൽ തീർപ്പാക്കാൻ അവധി ദിവസവും പ്രവർത്തിക്കാമെന്ന നിർദ്ദേശവുമായി സ്വമേധയാ മുന്നോട്ടുവന്ന സർവീസ് സംഘടനകളെയും ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ പങ്കാളികളായ ജീവനക്കാരെയും കളക്ടർ അഭിനന്ദിക്കുകയും ചെയ്തു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജെ. അനിൽജോസ്, ഹുസൂർ ശിരസ്‌തദാർ എസ്. രാജശേഖരൻ, മറ്റ് ജീവനക്കാർ തുടങ്ങിയവർ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു. ജൂൺ 15 മുതൽ സെപ്തംബർ 30 വരെയുള്ള മൂന്നര മാസക്കാലമാണ് സർക്കാർ ഫയൽ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!