നെയ്യാറ്റിൻകര : കനാലിൽ വീണ സ്കൂട്ടർ യാത്രക്കാരനെ നെയ്യാറ്റിൻകരയിലെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി.
പത്താംകല്ല് സ്വദേശിയായ അപ്പു(65) ആണ് ഞായറാഴ്ച രാവിലെ ഒൻപതുമണിയോടുകൂടി ആറാലുംമൂട് ബ്ലോക്ക് ഓഫീസിനു സമീപമുള്ള 40 അടി താഴ്ചയുള്ള കനാലിലേക്കു വീണത്.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് നെയ്യാറ്റിൻകരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് അപ്പുവിനെ കനാലിനു മുകളിലെത്തിച്ചത്.