തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ ദേശീയപതാക പാറുന്നത് കനകക്കുന്നിൽ. 2013-ൽ ഫ്ളാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് കനകക്കുന്നിൽ കൊടിമരവും പതാകയും സ്ഥാപിച്ചത്. ശശി തരൂർ എം.പി.യാണ് തലസ്ഥാനത്ത് കൊടിമരം സ്ഥാപിക്കാൻ മുൻകൈയെടുത്തത്.വീൻ ജിൻഡാലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫ്ളാഗ് ഫൗണ്ടേഷനാണ് ഇതു സ്ഥാപിച്ചത്. സ്റ്റെയിൻലസ് സ്റ്റീലിൽ നിർമിച്ച കൊടിമരത്തിന് 207 അടി ഉയരമുണ്ട്. 72 അടി നീളവും 48 അടി വീതിയുമുള്ള പതാകയാണ് ഇതിൽ സ്ഥാപിച്ചിട്ടുള്ളത്. അരലക്ഷത്തോളം രൂപയാണ് പതാകയുടെ വില. ഫ്ളാഗ് ഫൗണ്ടേഷനാണ് പുതിയ പതാക നൽകുന്നതും നിലവിലുള്ളതിന്റെ അറ്റകുറ്റപ്പണി നടത്തുന്നതും.
