തിരുവനന്തപുരം :ഓണവിപണി മുന്നില്‍ കണ്ട് പുഷ്പകൃഷിക്ക് തുടക്കമിട്ട് നേമം ബ്ലോക്ക് പഞ്ചായത്ത്. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുമായി ബന്ധപ്പെട്ട് നടത്തുന്ന പുഷ്പകൃഷിയുടെ നടീല്‍ ഉദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ നിര്‍വ്വഹിച്ചു. പുഷ്പ കൃഷിയിലെ നൂതന സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും തുടര്‍ച്ചയായുള്ള കൃഷിയും വില്‍പ്പനയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഒന്‍പത് ഏക്കറോളം സ്ഥലത്താണ് ആദ്യ ഘട്ടത്തില്‍ കൃഷി നടത്തുന്നത്. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടന്‍ചിറയിലാണ് തുടക്കം.പൂക്കളത്തില്‍ താരങ്ങളായ ജമന്തിയും വാടാമല്ലിയുമാണ് നിലവില്‍ കൃഷി ചെയ്യുന്നത്. വരുന്ന ഘട്ടങ്ങളില്‍ മറ്റിനങ്ങളും കൃഷി ചെയ്യും. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്ലോക്കില്‍ 28.2 എക്കര്‍ സ്ഥലത്തേക്ക് പുഷ്പ കൃഷി വ്യാപിപ്പിക്കും. ചെടികളുടെ പരിചരണം, വിളവെടുപ്പ്, വില്‍പ്പന എന്നിവ ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി നടത്തും. പുഷ്പ കൃഷിയില്‍ സ്വയംപര്യാപ്തത, മിതമായ നിരക്കില്‍ അവ ലഭ്യമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്.മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
