ഷവർമയും ഷവായും കഴിച്ച 7 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

IMG_23042022_155225_(1200_x_628_pixel)

ശ്രീകാര്യം : ഹോട്ടലിൽനിന്നു വാങ്ങിയ ഷവർമയും ഷവായും കഴിച്ച 7 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.  തിങ്കളാഴ്ച രാത്രിയോടെയാണ് ശ്രീകാര്യത്തിനും ചാവടിമുക്കിനും ഇടയ്ക്കുള്ള തൈക്കാവ് പള്ളിക്ക്‌ സമീപത്തെ അൽ ഫാറൂക്ക് എന്ന ഹോട്ടലിൽനിന്നു വാങ്ങിയ പാഴ്സൽ ആഹാരം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ചെമ്പഴന്തി ചേന്തി സ്വദേശികളായ സീന(45), അഞ്ജന(13), കുളത്തൂർ സ്വദേശികളായ അശ്വിൻ(21), വിവേക്(21), ശ്രീകാര്യം സ്വദേശികളായ അഖിൽ(18), അഖില(20), കഴക്കൂട്ടം സ്വദേശി അഖില(22) എന്നിവർ പാങ്ങപ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.ചൊവ്വാഴ്ച മുതൽ കനത്ത ഛർദിലും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം അധികൃതർ എത്തി കട പൂട്ടിച്ചു. ഇവിടെനിന്നു പഴകിയ ആഹാരങ്ങളും പിടിച്ചെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!